സിയോമി ഫോണുകളുടെ ഇറക്കുമതിയും വില്പനയും കോടതി നിരോധിച്ചു. ഫോണ്‍ നിര്‍മ്മാതാക്കളായ എറിക്സണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടേതാണ് വിധി. സിയോമിയുടെ ഇന്ത്യയിലെ വില്‍പ്പനയും പരസ്യവും നിര്‍മാണവും ഇറക്കുമതിയും കോടതി നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പേറ്റന്റ് നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എറിക്സണ്‍ കോടതിയെ സമീപിച്ചത്. പേറ്റന്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി സിയോമിയെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും ഇതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും എറിക്സന്‍ കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിധി സംബന്ധിച്ചുള്ള നോട്ടീസ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് സിയോമി ഇന്ത്യ അധികൃതര്‍ പറഞ്ഞു.
നിരോധനം സിയോമിയുടെ എല്ലാ ഫോണുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടോ എന്നുള്ളത് എന്നത് വ്യക്തമായിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനായിരക്കണക്കിന് ഫോണുകളാണ് ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്പ് കാര്‍ട്ടിന്റെ ഫ്ലാഷ് സെയില്‍സിലൂടെ സിയോമി വിറ്റഴിച്ചിട്ടുള്ളത്