കേരളത്തിലേ കയറിനെ വിദേശിയും കൈവിടുന്നു

ബുധന്‍, 23 ജൂലൈ 2014 (10:00 IST)
തൊഴിലാളി സമരവും സാമ്പത്തിക പ്രതിസന്ധിയും പുതിയ ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിയാതെയുമിരിക്കുന്ന കേരളത്തിലേ കയര്‍ മേഖലയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വിദേശ വിപണി കേരളത്തിലെ കയറുല്‍പ്പന്നങ്ങളെ കൈവിടുന്നു.
 
വിദേശത്തുനിന്നു ഓര്‍ഡര്‍ കുറഞ്ഞതോടെ സംസ്‌ഥാനത്തെ കയര്‍മേഖല വീണ്ടും പ്രതിസന്ധിയിലായതായാണ് വാര്‍ത്തകള്‍. അതേ സമയം കേരളത്തിനുണ്ടായിരുന്ന കയര്‍ വിപണിയിലെ മേല്‍ക്കൈ ഇപ്പോള്‍ തമിഴ്നാടിനാണ്. ഇതോടെ ആലപ്പുഴ ജില്ലയിലെ മിക്ക ഫാക്‌ടറികളും അടച്ചു. 
 
ചകിരിയിലും ചകിരിച്ചോറിലും നിര്‍മിച്ച ഉല്‍പന്നങ്ങളാണു തമിഴ്‌നാട്ടില്‍നിന്നു കുടുതലായി കയറ്റി അയയ്‌ക്കുന്നത്‌. അതും കേരളത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍. ഇതിനു പുറമേയാണ് സാമ്പത്തിക പ്രതിസ്ന്ധിയും കയറി മേഖലയേ ഞെരുക്കുന്നത്.
 
കയര്‍ കോര്‍പറേഷന്റെ വിലസ്‌ഥിരതാപദ്ധതി പ്രകാരം ഉല്‍പന്നങ്ങള്‍ നല്‍കിയ ചെറുകിട കയര്‍ഫാക്‌ടറി ഉടമകള്‍ക്കു പണം ലഭിച്ചിട്ടില്ല. നിഷിംഗ്‌ തൊഴിലാളികളുടെ സമരം മറ്റൊരു പ്രതിസന്ധി ഘടകമാണ്‌. സ്‌റ്റെന്‍സിലിംഗ്‌, പാക്കിംഗ്‌ പണികള്‍ ചെയ്യുന്ന തൊഴിലാളികളുടെ സേവനവേതന വ്യവസ്‌ഥകള്‍ പുതുക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
 

വെബ്ദുനിയ വായിക്കുക