രാജ്യത്തിന്റെ അടിസ്ഥാന സൌകര്യമേഖലയുടെ വികസനത്തിന് വിഘാതമായി നിക്കുന്ന സിമന്റുവിലയ്ക്ക് കൂച്ചുവിലങ്ങിടാന്‍ മോഡി സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടിസ്ഥാനസൌകര്യ വികസന മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇനാം പ്രോ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന വെബ്പോര്‍ട്ടലില്‍ 103 പ്രമുക്ല്ഹ സിമന്ര് കമ്പനികളേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവരില്‍ നിന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സിമന്റ് വിപണിവിലയേക്കാള്‍ കുറഞ്ഞ് നിരക്കില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിക്കം. ദേശീയ പാതകള്‍ ബിറ്റുമിനു പകരം കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കാനും ഉപരിതലഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായുള്ള ബിറ്റുമിന്‍ ഇറക്കുമതി ചെയ്യുകയും സിമന്റ് ഇന്ത്യയില്‍ ഉല്‍പ്പാദിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സിമന്റ് ഉപയോഗം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യും.