1500ഓളം ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് നിയന്ത്രണം; ഫോണുകള്‍ നിരോധിക്കും!

തിങ്കള്‍, 17 നവം‌ബര്‍ 2014 (17:24 IST)
ഇന്ത്യന്‍ മൊബൈല്‍ രംഗത്ത് വിപ്ളവം സൃഷ്ടിച്ച ചൈനീസ് ഫോണുകള്‍ അടക്കമുള്ള പല ഉത്പ്പനങ്ങളുടേയും ഇറക്കുമതിയ്ക്ക് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായിട്ടാണ് ചൈനീസ് ഫോണുകളും ഉല്‍പ്പന്നങ്ങളും നിരോധിക്കാന്‍ നീക്കം നടക്കുന്നത്.

ഈ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ചൈനീസ് മൊബൈലായ സിയോമി ഉള്‍പ്പെടയുള്ള വയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അതുപോലെ ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് പകരം തദ്ദേശീയമായി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ആലോചന. അടുത്ത പത്ത് വര്‍ഷത്തിനിടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബദല്‍ ഉത്പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സഡികള്‍ , ഓട്ടോ സീറ്റ് കവറുകള്‍, സെറാമിക്‌സ് എന്നിവ ഉള്‍പ്പടെ 1500ഓളം ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുക വഴി 15കോടിയിലധികം രൂപയുടെ ഇറക്കുമതിയാണ് പ്രാഥമിക ഘട്ടത്തില്‍ നിയന്ത്രിയ്ക്കുന്നത് .


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക