ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടി; അമേരിക്കയില്‍ നിന്നും ചിക്കന്‍ എത്തുന്നു
ശനി, 17 ഫെബ്രുവരി 2018 (14:26 IST)
അമേരിക്കയില്‍ നിന്ന് ചിക്കന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് പുതിയ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായുള്ള ആരോഗ്യ നിബന്ധനകൾ പുനഃക്രമീകരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
കേന്ദ്ര മൃഗസംരക്ഷണ ഫിഷറീസ് മന്ത്രാലയം ആരോഗ്യ സർട്ടിഫിക്കറ്റ് നല്കിയാല് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കോഴിയിറച്ചി എത്തും.
പക്ഷിപ്പനി വ്യാപിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയില്‍ നിന്നും ചിക്കന്‍ വാങ്ങാന്‍ ഇന്ത്യ മടിച്ചത്. എന്നാല്‍, ലോക വാണിജ്യ സംഘടനയിൽ ഇന്ത്യയുടെ നടപടിയെ അമേരിക്ക ചോദ്യം ചെയ്താണ് പുതിയ നീക്കത്തിന് കാരണമാകുന്നത്.
അമേരിക്കയുടെ എതിര്‍പ്പ് ഫലം കാണുന്നതിന്റെ ഭാഗമായിട്ടാണ് ചിക്കന്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഈ നീക്കം നടന്നാല്‍ തിരിച്ചടിയാകുന്നത് ഇന്ത്യയിലെ കർഷകർക്കും കോഴിവ്യവസായ മേഖലയ്ക്കുമാകും.
40 ശതമാനം കര്‍ഷകരുടെ തൊഴിലിനെ അമേരിക്കയുടെ താല്‍പ്പര്യം ഹാനികരമായി ബാധിക്കും.
അതേസമയം, ശക്തമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ ഇറക്കുമതിക്കുള്ള അനുമതി റദ്ദ് ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.