കരുത്തൻ വാഹനത്തെ തന്നെയാണ് കിയ ഇന്ത്യൻ വാഹന വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ജി ടി വിഭാഗത്തിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. റെഡ് ആന്റ് ബ്ലാക് ഡുവൽ ടോണിലാണ് വാഹനത്തിന്റെ എക്സ്റ്റീരിയർ. ഇതോട് ചേർന്നു നിൽക്കുന്ന ബ്ലാക് ടോണാണ് ഇന്റീരിയറിന് നൽകിയിരിക്കുന്നത്. ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള ഇന്‍ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പോര്‍ട്ടി അലുമിനിയം പെഡല്‍ എന്നിവ വാഹനത്തിന്റെ ഇന്റീരിയറിലെ സവിശേഷതകളാണ്.