രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനം വര്‍ദ്ധിച്ചു

ശനി, 12 ജൂലൈ 2014 (11:36 IST)
രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. പുതിയ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്നിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകുന്നതോടെ വളര്‍ച്ച കൂടുതല്‍ മികവിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മേയില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദ സൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാമായാണ് ഉയര്‍ന്നത്.
 
മാര്‍ച്ചില്‍ 0.5 ശതമാത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷം തുടര്‍ച്ചയായ രണ്ടാം മാസത്തിലാണ് ഈ മേഖല വര്‍ധനവ് രേഖപ്പെടുത്തുന്നത്.  2012 ഒക്ടോബറിനു ശേഷം സൂചിക രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഖനന, ഉപയുക്ത, ഫാക്ടറി മേഖലകളാണ് മികച്ച വളര്‍ച്ച രേഖപ്പെടുത്തിയത്. 
 
എന്നാല്‍ രണ്ടുവര്‍ഷത്തോളമായി അഞ്ചു ശതമാനത്തില്‍ താഴെയായി തുടരുന്ന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തണമെന്നുണ്ടെങ്കില്‍ പ്രതിമാസം പത്തു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
 

വെബ്ദുനിയ വായിക്കുക