ലോകത്തിലെ ആദ്യ ഇലക്ട്രിക് ഓഫ്-റോഡര്‍; ബോളിംഗര്‍ ബി വണ്‍ വിപണിയിലേക്ക് !

തിങ്കള്‍, 31 ജൂലൈ 2017 (09:44 IST)
യൂട്ടിലിറ്റി വാഹനങ്ങളില്‍ ഇലക്ട്രിക് കരുത്തുമായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ബോളിംഗര്‍ മോട്ടോര്‍സ്. ലോകത്തിലെ ആദ്യ ഇലക്ട്രിക് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ട്രക്ക് ‘ബി വണ്‍’ എന്ന മോഡലിനെയാണ് ബോളിംഗര്‍ മോട്ടോര്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് അലൂമിനിയം ആര്‍ക്കിടെക്ചറില്‍ എത്തുന്ന ബോളിംഗര്‍ ബി വണ്ണില്‍ ക്ലാസിക്, ടൂ ബോക്സ് ലുക്ക് നല്‍കുന്ന ഹെവി - ഡ്യൂട്ടി ട്രക്ക് ഡിസൈനാണ് കമ്പനി ഒരുങ്ങുന്നത്. 
 
150 ഇഞ്ച് നീളവും 76.5 ഇഞ്ച് വീതിയും 73.5 ഇഞ്ച് ഉയരവുമാണ് ഈ കരുത്തനുള്ളത്. ഫുള്‍ടൈം ഓള്‍‍-വീല്‍ ഡ്രൈവ് ലഭ്യമായ ഈ മോഡലില്‍ ഡ്യൂവല്‍-മോട്ടോര്‍ പവര്‍ട്രെയിനാണ് കരുത്തേകുന്നത്. 355 ബി എച്ച് പി കരുത്തും 640 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. വെറും 4.5 സെക്കന്റുകൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 
 
മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗതയാണ് ബി വണ്ണിന്റെ കൂടിയ വേഗത്. 60 kWh, 100 kWh പവറില്‍ എത്തുന്ന രണ്ട് ലിഥിയം-അയേണ്‍ ബാറ്ററി ഓപ്ഷനുകളാണ് ഈ കരുത്തനില്‍ ലഭ്യമാവുക. ലെവല്‍ 2 ചാര്‍ജറില്‍ 7.3 മണിക്കൂറാണ് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാനുള്ള സമയം. അതേസമയം, ഡി സി ഫാസ്റ്റ് ചാര്‍ജറില്‍ 45 മിനിറ്റുകള്‍ കൊണ്ടും ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക