തകര്‍പ്പന്‍ ലുക്കും, പറക്കും വേഗതയുമായി 'ഐ 8' ഇന്ത്യയില്‍

വ്യാഴം, 19 ഫെബ്രുവരി 2015 (16:09 IST)
ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ള്യു തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് കാറായ ഐ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 362 ബിഎച്ച്പി കരുത്തുള്ള ഐ 8 നാഷനല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തെണ്ടുല്‍ക്കാറാണ് കാര്‍ പുറത്തിറക്കിയത്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ എത്താന്‍ വെറും 4.4 സെക്കന്‍ഡ് മാത്രം മതിയാകുന്ന ബിഎംഡബ്ള്യു ഐ 8 കരുത്തിന്റെ കാര്യത്തിലും ഭംഗിയുടെ കാര്യത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നതാണ്. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ട്വിന്‍ സ്ക്രോള്‍ ടര്‍ബോ എഞ്ചിനുള്ള കാറില്‍ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററിയാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ബാറ്ററി പായ്ക്കും എന്‍ജിനുമടക്കം 1490 കിലോഗ്രാമാണ് കാറിന്റെ ഭാരം. കാറിന്റെ പിന്‍ ചക്രത്തിന് കരുത്ത് നല്‍കുന്നത് പെട്രോള്‍ എന്‍ജിനും മുന്‍ ചക്രത്തെ ചലിപ്പിക്കുന്നത് വൈദ്യുതി മോട്ടോറുമാണ്.

2.29 കോടിയാണ് കാറിന്റെ ഇന്ത്യയിലെ വില. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാറുകള്‍ ഇറക്കുമതി ചെയ്താവും ഇന്ത്യയില്‍ വിറ്റഴിക്കുക. ആകര്‍ഷകവും ഭാരം കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബര്‍ ബോഡിയും ബട്ടര്‍ഫ്ലൈ ഡോറുകളുമാണ് ഐ 8നെ ജനപ്രിയമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക