ഈ വർഷം നിരത്തിലിറങ്ങിയ മികച്ച കാർ മാരുതി സുസൂക്കി സ്വിഫ്റ്റ് !

തിങ്കള്‍, 7 ജനുവരി 2019 (17:48 IST)
ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്‌കാരം മാരുതി സുസുക്കി സ്വിഫ്റ്റ് സ്വന്തമാക്കി. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡൽ സാൻ‌ട്രോയെയും 2018ൽ ആളുകൾ എറെ തിരഞ്ഞ ഹോണ്ട അമേസിനെയും പിന്തള്ളിയാണ് സ്വിഫ്റ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 
 
സാൻ‌ട്രോ രണ്ടാം സ്ഥാനവും, ഹോണ്ട അമേസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. രാജ്യത്തെ പതിനെട്ട് ഓട്ടോമോട്ടീവ് ജേർണലിസ്റ്റുകൾ ചേർന്നാണ് പതിനാലാമത് എഡിഷനിൽ രാജ്യത്തെ മികച്ച കാറായി സ്വിഫ്റ്റിനെ കണ്ടെത്തിയത്. 
 
മികച്ച കാറിനുള്ള പുരകാരം ഇതാദ്യമായല്ല സ്വിഫ്റ്റ് സ്വന്തമാക്കുന്നത്. വാഹനത്തിന്റെ ഒന്നാം തലമുറ പതിപ്പ് 2006ലും, രണ്ടാം തലമുറ പതിപ്പ് 2012ലും പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവന രാജ്യത്തെ മികച്ച കാറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്വിഫ്റ്റിന്റെ മൂന്നാം തലമുറ പതിപ്പാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍