ജനുവരി എട്ടാം തീയതി ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ പണിമുടക്കാന്‍ തീരുമാനിച്ചു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണു പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
എസ് ബി ടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആശ്രിത നിയമന പദ്ധതിയും ഭവന വായ്പാ പരിധി വര്‍ദ്ധനവും നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.