അസൂസിന്റെ മികവുറ്റ ഉൽപ്പന്നങ്ങളിലൊന്നാണു സെൻഫോൺ മാക്സ്. മൂന്നു കോൺഫിഗറേഷനുകളിൽ മാക്സ് ലഭിക്കും. Rs.8,999 ( 2ജിബി റാം /16 ജിബി സ്റ്റോറേജ്/ സ്നാപ്ഡ്രാഗൺ 410) Rs.9,999 ( 2ജിബി റാം/ 32ജിബി സ്റ്റോറേജ്/ സ്നാപ്ഡ്രാഗൺ 615) Rs.12,999 (3ജിബി റാം/ 32ജിബി സ്റ്റോറേജ്/ സ്നാപ്ഡ്രാഗൺ 615) എന്നിങ്ങനെയാണത്.
വേണമെങ്കിൽ മറ്റൊരു ഫോൺ ചാർജ് ചെയ്യാവുന്ന പവർബാങ്ക് ആയി ഉപയോഗിക്കാവുന്നതാണ് സെൻഫോൺ മാക്സിന്റെ 5000 മില്ലിഎഎച്ച് ബാറ്ററി. അപ്പോൾ പിന്നെ ബാറ്ററി ബായ്ക്കപ്പിന്റെ കാര്യം പറയേണ്ടല്ലോ. ഡാറ്റാ കണക്ഷൻ ഓൺ ആക്കിയിട്ട് ഏതാണ്ടു 40 മണിക്കൂർ സെൻഫോൺ മാക്സിൽ ഇന്റർനെറ്റ് ഉപയോഗിച്ചു. 38 ദിവസം ചാർജ് നിലനിൽക്കും എന്നാണു കമ്പനിയുടെ അവകാശവാദം.