ബാങ്ക് പലിശനിരക്കുകള്‍ ഉടന്‍ കുറക്കുമെന്ന് ജയ്‌റ്റ്‌ലി
ബാങ്ക് പലിശനിരക്കുകള്‍ ഉടന്‍ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരിയിലും മാര്‍ച്ചിലും ജൂണിലുമായി ആര്‍ബിഐ കാല്‍ ശതമാനം വീതം റീപോ നിരക്കു കുറച്ചിരുന്നു. ഇതിന് ആനുപാതിക കുറവ് വായ്‌പാ പലിശയിലുണ്‌ടാത്ത സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.
വായ്‌പകളുടെ പലിശനിരക്കുകള്‍ ഏതാനും നാളുകള്‍ക്കും ആഴ്‌ചകള്‍ക്കുമുള്ളില്‍ കുറയ്ക്കാമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. ബാങ്ക് മേധാവികളുടെ യോഗത്തില്‍ എസ്‌ബിഐ അടക്കമുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളോടൊപ്പം ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ സ്വകാര്യ ബാങ്ക് മേധാവികളും പങ്കെടുത്തു.