ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനായി ജൂൺ 21നാണ് പുതിയ നിയമനിർദേശങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. ഫ്ലാഷ്‌സെയ്‌ൽ,തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവ നിരോധിക്കാനും പരാതിപരിഹാര സംവിധാനം നിർബന്ധമാക്കാനും കരടിൽ നിർദേശമുണ്ട്. ഇതോടെ നിലവിലെ പ്രവർത്തനരീതികൾ പൊളിച്ചെഴുതാൻ ആമസോണും ഫ്ലിപ്‌കാർട്ടും നിർബന്ധിതരാകും.
റിലയൻസ് ഇന്റസ്ട്രീസിന്റെ ജിയോ മാർട്ടും ടാറ്റയുടെ ബിഗ് ബാസ്കറ്റും, സ്നാപ്ഡീലുമൊക്കെ വിപണിയിൽ ഇടപെടൽ ശക്തിപ്പെടുത്താനിരിക്കെയാണ് പുതിയ നിയമങ്ങൾ വരുന്നത്. അതേസമയം കൊവിഡിനെ തുടർന്ന് റീട്ടെയ്‌ൽ മേഖല പ്രതിസന്ധിയായിട്ടുണ്ടെന്നും പുതിയ നിയമത്തിലെ ചില ചട്ടങ്ങൾ ഇപ്പോഴത്തെ നിയമത്തിൽ തന്നെ ഉള്ളതാണെന്നുമെല്ലാം ആമസോൺ വാദിക്കുന്നു.