293 രൂപ മുടക്കൂ... 84 ജിബി 4ജി ഡാറ്റ സ്വന്തമാക്കൂ; ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ടെല്‍ !

വെള്ളി, 14 ജൂലൈ 2017 (16:42 IST)
ടെലികോം രംഗത്ത് പുതിയ മാറ്റങ്ങളുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്. ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഉടന്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുമായി എയര്‍ടെല്‍ എത്തിയിരിക്കുന്നത്. പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള രണ്ട് തകര്‍പ്പന്‍ പ്ലാനുകളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
293 രൂപയുടെയും 449 രൂപയുടെയും പ്ലാനുകളുമായാണ് കമ്പനി ഇപ്പോള്‍ എത്തിയിട്ടുള്ളത്. 449 രൂപയുടെ പ്ലാനില്‍ 84ജിബി 4ജി ഡാറ്റയും ഏതു നമ്പറിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്‌ടിഡി കോളുകളുമാണ് 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്.  
 
അതേസമയം, 293 രൂപയുടെ പ്ലാനില്‍ 84ജിബി 4ജി ഡാറ്റ മാത്രമേ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുകയുള്ളൂ‍. ഈ രണ്ട് പ്ലാനുകള്‍ക്കും പ്രതി ദിനം ഡാറ്റ ലിമിറ്റ് 1ജിബി 4ജി സ്പീഡിലായിരിക്കും ലഭ്യമാകുക. എയര്‍ടെല്‍ 4ജി സിം ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭ്യമാകുക.
 

വെബ്ദുനിയ വായിക്കുക