799 രൂപ മുടക്കാന്‍ തയ്യാറാണോ ? എങ്കില്‍ എയര്‍ഏഷ്യയില്‍ ഒരു ആകാശയാത്ര നടത്താം !

ചൊവ്വ, 15 നവം‌ബര്‍ 2016 (13:55 IST)
യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ രംഗത്ത്. എല്ലാ ചിലവുകളും ഉള്‍പ്പെടെ 799 രൂപ നിരക്കിലാണ് എയര്‍ ഏഷ്യ പുതിയ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്. നവംബര്‍ 20 വരെ മാത്രമാണ് ഈ ഓഫറിന് കീഴില്‍ എയര്‍ഏഷ്യയുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്.  
 
ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഏയര്‍ ഏഷ്യയുടെ ഏറ്റവും കുറഞ്ഞ നിരക്കായ 799 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാകുക. കൂടാതെ കൊച്ചി-ബംഗളൂരു, ഹൈദരാബാദ്-ബംഗളൂരു റൂട്ടുകളില്‍ 999 രൂപയാണ് ടിക്കറ്റ് നിരക്ക്. 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് ഈ ഓഫറില്‍ സഞ്ചരിക്കാന്‍ അവസരം ലഭിക്കും. 
 
പൂണെ-ബംഗളൂരു, ബംഗളൂരു-വിശാഖപ്പട്ടണം, ബംഗളൂരു-ഗോവ എന്നീ റൂട്ടുകളില്‍ 1299 രൂപ നിരക്കില്‍ ഓഫറില്‍ ടിക്കറ്റ് ലഭ്യമാകും. എന്നാല്‍ ഹൈദരാബാദ്-ഗോവ റൂട്ടിലെ യാത്രയ്ക്ക് 1599 രൂപയും കൊച്ചി- ബംഗളൂരു റൂട്ടില്‍ 2499 രൂപയുമാണ് ഓഫറിനു പുറത്തെ യാത്രാ നിരക്ക്.  

വെബ്ദുനിയ വായിക്കുക