ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് അഭിമാന്‍ നിമിഷം പകര്‍ന്നുകോണ്ട് കമ്പനിയെ വിമാനക്കമ്പനികളുടെ നക്ഷത്ര സഖ്യത്തില്‍ ഉള്‍പ്പെടുത്തി. ആഗോളതലത്തിലെ 26 പ്രധാനപ്പെട്ട ഭീമന്‍ വിമാനകമ്പനികള്‍ ഉള്‍പ്പെടുന്നതാണ് സ്റ്റാല്‍ അലയന്‍സ് എന്ന ഈ കൂട്ടുകെട്ട്.
ഈ സഖ്യത്തില്‍ലേക്ക് എയര്‍ ഇന്ത്യയെ തെരഞ്ഞെടുത്തതിലൂടെ എയര്‍ ഇന്ത്യയുടെ യാത്രക്കാര്‍ക്ക് 1300 ഓളം സ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. അതും അതിരുകളൊന്നുമില്ലാതെ. ജൂലൈ 11 മുതല്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചതില്‍ സന്തോഷമുണെ്ടന്ന് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.
നക്ഷത്ര സഖ്യത്തില്‍ അംഗമായതിലൂടെ എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ അഞ്ചുശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യ- അമേരിക്ക റൂട്ടില്‍ ഇപ്പോഴുള്ള പങ്ക് 20% വര്‍ധിപ്പിക്കാന്‍ സ്റ്റാര്‍ അലയന്‍സിലൂടെ സാധിക്കും. ഇപ്പോള്‍ ഇത് 13 ശതമാനമാണ്. അമേരിക്കയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പോകാന്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കും.
കഴിഞ്ഞദിവസം ലണ്ടനില്‍ ചേര്‍ന്ന സ്റ്റാര്‍ അലയന്‍സ് ചീഫ് എക്സിക്യൂട്ടീവുകളുടെ യോഗം എയര്‍ ഇന്ത്യയുടെ അംഗത്വം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. സഖ്യത്തില്‍ ചേരുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. ഏഴുവര്‍ഷമായി സഖ്യത്തില്‍ അംഗമാകാന്‍ ശ്രമം നടത്തിവരുകയായിരുന്നു എയര്‍ ഇന്ത്യ.
അമേരിക്കയിലെ പ്രധാന വിമാനക്കമ്പനികള്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ, എയര്‍ ഇന്ത്യ, എയര്‍ കാനഡ, സ്വിസ്, ഓസ്ട്രിയന്‍, എല്ലാ നിപ്പോണ്‍ എയര്‍വേസുകളും തായ്, ടര്‍ക്കിഷ് എയര്‍ലൈനുകള്‍ തുടങ്ങിയ കമ്പനികള്‍ അംഗങ്ങളാണ്.