വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ ബസ് എതിരാളിയായ ബോയിംഗിനേ മലര്‍ത്തി അടിക്കാന്‍ തക്കം നോക്കിയിരിക്കേ ഇന്ത്യയില്‍ നിന്ന് ഉഗ്രന്‍ കോള് അവരെ തേടിയെത്തി. ഒന്നു രണ്ടുമല്ല 250 വിമാനങ്ങളാണ് ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ എയര്‍വേസ് എയര്‍ബസില്‍ നിന്ന് വാങ്ങാന്‍ പോകുന്നത്.
യാത്രാനിരക്ക് കുറഞ്ഞ വ്യോമയാന കമ്പനിയായ ഇന്‍ഡിഗോയുമായി 1.55 ലക്ഷം കോടി രൂപയുടെ കച്ചവടമാണ് യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ ബസിനു ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ എയര്‍ബസ് എ320 നിയോ ആണ് ഇന്‍ഡിഗോ വാങ്ങുന്നത്. എ320നിയോ 180 എണ്ണം വാങ്ങാന്‍ 2011 ല്‍ കമ്പനി ഓര്‍ഡര്‍ നല്‍കിയിരുന്നു. അവ അടുത്ത വര്‍ഷം ലഭിച്ചു തുടങ്ങും. ഇപ്പോഴത്തെ ഓര്‍ഡര്‍ അനുസരിച്ചുള്ളവ 2018 ല്‍ ലഭിച്ചു തുടങ്ങും.
നിലവില്‍ 83 എ-320 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നത്. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് നടത്താനാവുമെന്നും നിലവിലുള്ള വിമാനങ്ങളില്‍ ചിലതു മാറ്റിയേക്കുമെന്നും കമ്പനി പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.