30ലക്ഷം കുറച്ചുകാട്ടി, പൃഥ്വിരാജിന്റെ കാറിന്റെ രജിസ്ട്രേഷൻ തടഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
വെള്ളി, 8 നവം‌ബര്‍ 2019 (19:37 IST)
നടൻ പൃഥ്വിരാജ് പുതുതായി വങ്ങിയ കാറിന്റെ രജിസ്ട്രേഷൻ സർക്കാർ തടഞ്ഞു.  വാഹനത്തിന്റെ വിലയിൽ 30 ലക്ഷം രൂപ കുറച്ചുകാട്ടിയതോടെയാണ്. രജിസ്റ്റ്രേഷൻ തടഞ്ഞത്. 1.64 കോടി രൂപയാണ് വാഹനത്തിന്റെ വില. എന്നാൽ 1.34 കോടി രൂപയാണ് എന്ന് കാട്ടിയാണ് ഡീലർ രെജിസ്ട്രേഷന് അപേക്ഷ നൽകിയത്.
 
വാഹനത്തിന് സെലിബ്രെട്ടി ഡിസ്കൗണ്ട് ഇനത്തിൽ 30 ലക്ഷം രൂപ കുറവുവരുത്തി എന്നാണ് ഡീലർ നൽകിയ വിശദീകരണം. വാഹനം ടെമ്പററി രജിസ്ട്രേഷന് എത്തിയപ്പോഴാണ് ക്രമക്കേട് ശ്രദ്ധയിൽ‌പ്പെട്ടത്. ഡിസ്കൗണ്ട് നൽകിയാലും വാഹനത്തിന്റെ യഥാർത്ഥ വില അനുസരിച്ചുള്ള ടാക്സ് അടക്കണം എന്നാണ് നിയമം.
 
പൃഥ്വിരാജ് വാഹനത്തിനായി മുഴുവൻ തുകയും നൽകിയിരുന്നു എന്നും. ഡീലർ ബില്ലിൽ ഡിസ്‌കൗണ്ട് നൽകിയതായി കാണിക്കുകയായിരുന്നു എന്ന് ബോധ്യപ്പെട്ടതായും ആർടിഒ മനോജ് വ്യക്തമാക്കി, ആർടിഒയുടെ നിർദേശ പ്രകാരം ഡീലർ മുഴുവൻ ടാക്സും അടച്ച് വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി.     

അനുബന്ധ വാര്‍ത്തകള്‍

Next Article