2000 രൂപയുടെ നോട്ട് : ഇനിയും തിരിച്ചെത്താൻ 7117 കോടി കൂടി ബാക്കി

എ കെ ജെ അയ്യർ

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (15:58 IST)
മുംബൈ: ഭാരതീയ റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ വിപണിയിൽ നിന്നു തിരിച്ചെത്താനുള്ളത 7117 കോടിയുടേത് കൂടി ഉണ്ട്. 98 ശതമാനം നോട്ടുകൾ ഇതുവരെ തിരിച്ചെത്തിക്കഴിഞ്ഞു.
 
റിസർവ് ബാങ്ക് പത്രക്കിപ്പിൽ അറിയിച്ച പ്രകാരം സെപ്തംബർ 30 ലെ കണക്കു പ്രകാരം 7117 കോടി കൂടി തിരിച്ചെത്താനുണ്ട്. 2023 മേയ് 19 നാണ് റിസർവ് ബാങ്ക് 2000 ൻ്റെ നോട്ടുകൾ പിൻവലിച്ചത്. പിൻവലിച്ച സമയത്ത് വിപണിയിൽ 3.56 ലക്ഷം കോടിയുടെ 2000 ൻ്റെ കറൻസികൾ വിപണിയിൽ ഉണ്ടായിരുന്നു. 2023 ഒക്ടോബർ ഏഴ് വരെ 2000 ൻ്റെ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചേൽപിക്കാൻ സൗകര്യം നൽകിയിരുന്നു.
 
എന്നാൽ നിലവിൽ ആർ.ബി.ഐയുടെ 10 ഇഷ്യു ഓഫീസുകൾ വഴി മാത്രമാണ് ഈ നോട്ടുകൾ തിരിച്ചെടുക്കുന്നത്. അതേ സമയം നേരിട്ടു പോകാൻ പ്രയാസമുള്ളവർക്ക് നോട്ടുകളും അക്കൗണ്ട് നമ്പരും തപാൽ വഴി അയയ്ക്കാവുന്നതുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍