പി ആർ ഏജൻസി വിവാദത്തിൽ സിപിഎമ്മിൽ അതൃപ്തി, മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

അഭിറാം മനോഹർ

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (10:30 IST)
പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയില്‍ സിപിഎമ്മിനുളില്‍ അതൃപ്തി. ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ വലിയ കുഴപ്പത്തിനിടയാക്കിയെന്നും വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
 
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം പാര്‍ട്ടിയേയും ഇടതുസര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. അഭിമുഖം വന്നയുടനെ തന്നെ വേഗത്തില്‍ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം പാര്‍ട്ടിക്കിടയിലുണ്ട്. ഈ അവസരം മുഖ്യമന്ത്രിയുടെ ഓഫീസ് പാഴാക്കി. വാര്‍ത്ത പുറത്തുവന്നയുടനെ മലപ്പുറത്തെ പറ്റിയുള്ള പരാമര്‍ശം തെറ്റാണെന്ന് കാണിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാമായിരുന്നു.
 
 വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലില്‍ ടിക്ക് അതൃപ്തിയുണ്ടെങ്കിലും പിണറായി വിജയനെതിരെ രൂക്ഷമായ ആക്രമണം നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കാനാകും സിപിഎമ്മിന്റെ തീരുമാനം. ഇത് സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍