4000എം‌എ‌എച്ച് ബാറ്ററി, പോക്കറ്റിലൊതുങ്ങുന്ന വില; മോട്ടോ സി പ്ലസ് വിപണിയില്‍

ചൊവ്വ, 20 ജൂണ്‍ 2017 (09:39 IST)
മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോൺ മോട്ടോ സി പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. 4000എം‌എ‌എച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തുന്നത്. ഷവോമിയുടെ റെഡ്മി 4 ഫോണിന്റെ അതേ മികവുകളോടെ എത്തിയ ഈ ഫോണിന് 6999 രൂപയാണ് വില. 
 
അഞ്ച് ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന16 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 മെഗാപിക്സല്‍ പിന്‍ ക്യാമറ, 2 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകളും ഫോണിനെ വ്യത്യസ്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക