30 ജയില്‍‌പുള്ളികള്‍ക്ക് ക്യാപസ് സെലക്ഷന്‍

വ്യാഴം, 11 ഏപ്രില്‍ 2013 (14:10 IST)
PRO
തിഹാര്‍ ജയിലിലെ തടവ്‌പുള്ളികളായ 30 പേര്‍ക്ക്‌ ക്യാംപസ്‌ സെലക്ഷനിലൂടെ ജോലി. ജയിലില്‍ നടന്ന നാലാം ക്യാംപസ്‌ പ്‌ളേസ്‌മെന്റിലേക്ക്‌ 15 കമ്പനികളാണ്‌ എത്തിയത്‌.

തീഹാറിലെ മൂന്നാം നമ്പര്‍ ജയിലിലായിരുന്നു അഭിമുഖം. സെയില്‍സ്‌ എക്‌സിക്യുട്ടീവ്‌, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മാര്‍ക്കറ്റിംഗ്‌ എക്‌സിക്യുട്ടീവ്‌ തുടങ്ങിയ ജോലികളാണ്‌ ഇവര്‍ക്ക് ലഭിച്ചത്‌.

സ്വഭാവമഹിമ കാട്ടുകയും അടുത്ത ആറ്‌ മാസത്തിനുള്ളില്‍ ജയില്‍ മോചിതരാകുകയും ചെയ്യുന്ന 30 പേരെയാണ്‌ 15 കമ്പനികള്‍ ജോലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക