25000 തൊഴിലവസരങ്ങളുമായി ടിസി‌എസ് ക്യാമ്പസുകളിലേക്ക് വരുന്നു

വെള്ളി, 22 നവം‌ബര്‍ 2013 (14:06 IST)
PRO
രാജ്യത്തെ വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കോളേജ് കാമ്പസ്സുകളില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു.

25,000 പേരെ കാമ്പസ് സെലക്ഷനിലൂടെ 2014 ഫെബ്രവരിയോടെകണ്ടെത്താനാണ് ടിസിഎസ് ലക്ഷ്യമിട്ടിരിക്കുന്നതത്രെ. ഏഴാം സെമസ്റ്റര്‍ മുതലുള്ള വിദ്യാര്‍ത്ഥികളെ കാമ്പസ് സെലക്ഷനില്‍ പങ്കെടുപ്പിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ടിസിഎസിന്റെ ഹ്യൂമന്‍ റിസോര്ര്സ് മേധാവി അജോയ് മുഖര്‍ജി പറഞ്ഞു.

വിവിധ കോളേജുകളില്‍ ചെന്ന് കാമ്പസ് സെലക്ഷന്‍ നടപടികള്‍ നടത്തിവരികയാണ് കമ്പനി. ഫിബ്രവരിയോടെ കാമ്പസ് സെലക്ഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനികളായിട്ടായിരിക്കും ഇവരുടെ നിയമനം. തുടക്കത്തില്‍ 3.15-3.25 ലക്ഷം രൂപയായിരിക്കും ഇവരുടെ പ്രതിവര്‍ഷ ശമ്പളം.

ട്രെയിനികള്‍ ഉള്‍പ്പെടെ ഈ വര്‍ഷം മൊത്തം 45,000 പേരെ നിയമിക്കാനായിരുന്നു കമ്പനി നേരത്തേ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അതിപ്പോള്‍ 50,000 ആക്കി ഉയര്‍ത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക