ഡേടൈം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെഡ്‌ലൈറ്റുകൾ, പുതിയ മോഡല്‍ ഗ്രിൽ എന്നിവയാണ് വാഹനത്തിന്റെ മുന്നിലെ പ്രധാന മാറ്റങ്ങള്‍. കൂടാതെ പുതിയ അലോയ് വീലാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ മോഡലില്‍ ഉണ്ടായിരുന്ന പിന്നിലെ സ്പെയർ വീലുകൾ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്.
ടെയിൽ ലാമ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈന്‍ കൺസെപ്റ്റ് തന്നെയാണ് ഇന്തിന്റെ ഇന്റീരിയറിലുമുള്ളത്. എന്നിരുന്നാലും പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ, പുതിയ മോഡല്‍ സെന്റർ കൺസോൾ എന്നീ ആകര്‍ഷകമായ ഫീച്ചറുകളും വാഹനത്തിലുണ്ട്.
പുതിയ എസി വെൻറുകൾ, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ക്രോം ഇൻസേർട്ടുകൾ എന്നീ സവിശേഷതകള്‍ വാഹനത്തിന്റെ ഇന്റീരിയറിനെ മികവുറ്റതാക്കി മാറ്റുന്നുണ്ട്. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അടുത്ത വർഷം ആദ്യത്തോടെ പുതിയ ഇക്കോസ്പോർട്ട് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.