2012ഓടെ സാമ്പത്തിക കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ മൂന്ന് ശതമാനമാക്കി കുറയ്ക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നു. കേന്ദ്ര സാമ്പത്തിക സെക്രട്ടറി അശോക് ചൌളയാണ് ഇക്കാര്യമറിയിച്ചത്.
2010 ഏപ്രിലില്‍ മുതലുള്ള ഓരോ സാമ്പത്തിക വര്‍ഷവും വരുമാനം 85,000 - 90,000കോടി രൂപയാക്കി ഉയര്‍ത്തും. ഇതോടൊപ്പം ധനവ്യയത്തില്‍ കുറവ് വരുത്തുകയും ചെയ്യും. 2010 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം സാമ്പത്തിക കമ്മി നാല് ശതമാനമായി കുറയും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്‍റെ 6.8 ശതമാനമാണ് സര്‍ക്കാര്‍ സാമ്പത്തിക കമ്മി പ്രതിക്ഷിക്കുന്നത്.
2011-12ഓടെ നികുതിയും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 12 ശതമാനത്തിന് മുകളിലെത്തും. നടപ്പ് വര്‍ഷം ഇത് 11.9 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. 2009 മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ അനുപാതം 11.6 ശതമാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.