രാജ്യത്തെ ബാങ്കുകളിലെ വൻ സമ്പത്തിക തട്ടിപ്പുകളും കിട്ടാ കടങ്ങളും കാർഷിക വായ്പകളുമെല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ. ഇനിയും ചർച്ചയാകേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. 11,302 കോടിയിലധികം പണമാണ് രാജ്യത്തെ ബങ്കുകളിൽ അനാഥമായി കിടക്കുന്നത്. ആർ ബി ഐ ആണ് ഈ വിവരങ്ങൾ പുറാത്തുവിട്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് രാജ്യത്ത് എറ്റവുമധികം പണം കെട്ടിക്കിടക്കുന്നത്. 1,262 കോടി രൂപയാണ് എസ് ബി ഐ യിൽ അനാഥമായിക്കിടക്കുന്നത്. തൊട്ടു പിറകിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് 1250 കോടി രൂപ. മറ്റു ബങ്കുകളിലെല്ലാമായി 7,040 കോടി രൂപയാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നിങ്ങനെ സ്വകാര്യ ബാങ്കുകളിൽ മാത്രം 1,416കോടി രൂപ ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു.
പത്തു വർഷത്തിൽ കൂടുതൽ ഉപയോഗമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. നീണ്ട കാലത്തേക്ക് ഉപയോഗമില്ലാത്ത അക്കൗണ്ടുകൾ ബാങ്കുകൾ നിർജ്ജീവമാക്കും. എങ്കിലും തങ്ങളുടെ പണത്തിൽ നിക്ഷേപകർക്ക് അവകാശ വാദം ഉന്നയിക്കാവുന്നതാണ്. എന്നാൽ മരിച്ചവരുടെ അക്കൗണ്ടുകൾ നോമിനികളിലേക്ക് ബാങ്കുകൾ മനപ്പൂർവ്വം എത്തിക്കാത്തതാണ് ഇത്രയധികം പണം ഉടമസ്ഥരില്ലാതെ കിടക്കാൻ കാരണം എന്ന വിമർശനം ഉയർന്നിട്ടുണ്.