‘വിശ്വരൂപ‘ത്തെ മുതലാക്കാന്‍ മിനി തിയേറ്ററുകള്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍

ചൊവ്വ, 8 ജനുവരി 2013 (13:11 IST)
PRO
‘വിശ്വരൂപം'ത്തിന്റെ ഡിടിഎച്ച് റിലീസിംഗ് തീരുമാനത്തെ പണമാക്കി മാറ്റാന്‍ മിനി തിയറ്ററുകള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 11ന് ഡിടിഎച്ച് വഴി 'വിശ്വരൂപം' റിലീസ് ചെയ്യുമെന്നാണ് കമലഹാസന്‍ അറിയിച്ചിരിക്കുന്നത്. ഡി ടി എച്ച് റിലീസിനുശേഷം എട്ടുമണിക്കൂര്‍ കഴിഞ്ഞ് മാത്രമായിരിക്കും തിയേറ്ററില്‍ ഇത് റിലീസാവുക.

എന്നാല്‍ ചില ഹോട്ടലുകളും മറ്റും മിനിസ്ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡി ടി എച്ചില്‍ റിലീസ് ചെയ്യുന്ന സമയത്ത് ഹോട്ടലുകളിലെ സിനിമാ ഹാളുകളില്‍ ഡിന്നറും ഡ്രിങ്ക്സുമായി ചിത്രം പ്രസിദ്ധീകരിക്കുമെന്ന് അതില്‍ പറയുന്നു.

ചിത്രം എവിടെയൊക്കെയാണ് പ്രദര്‍ശിപ്പിക്കുകയെന്ന് അറിയാന്‍ കഴിയില്ലെന്നും പൈറസിയുടെ മറ്റൊരു രൂപത്തിനാവും ഇത് കാ‍രണമാവുകയെന്നും ചിലര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ചില ഡി ടി എച്ച് സെറ്റ് അപ് ബോക്സുകളില്‍ സ്റ്റോറേജ് സൌകര്യം ഉണ്ടെന്നതും ആശങ്കയ്ക്ക് കാരണമാകുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. പക്ഷേ ലോകത്തില ആദ്യത്തെ തന്നെ സിനിമാ സംരഭമാണൈത്. സിനിമാ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് ഡി ടി എച്ചില്‍ പ്രദര്‍ശിപ്പിക്കുകയെന്നുള്ളത്.

തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സൗത്ത് ഇന്ത്യന്‍ ഫിലിംചേംബര്‍ ഓഫ് കൊമേഴ്‌സും സ്വാഗതംചെയ്തു. കമലഹാസന്റെ ഈ നീക്കം വിതരണക്കാരെയോ തിയേറ്റര്‍ ഉടമകളെയോ സാമ്പത്തികമായി പ്രതിസന്ധിയിലാക്കില്ലെന്നും ഇതുവഴി ഇവര്‍ക്കും നേട്ടമുണ്ടാകുമെന്നതിലുപരി നിര്‍മാതാവിന് മുടക്കിയ പണത്തിന്റെ ഒരു വിഹിതം ഉറപ്പിക്കാനാവുമെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും നിര്‍മാതാക്കളുടെ സംഘടനയുടെയും ഭാരവാഹികള്‍ മുന്‍പ് അറിയിച്ചിരുന്നു.

വിശ്വരൂപം ഡി.ടി.എച്ച്.വഴി ഒറ്റത്തവണമാത്രമാണ് റിലീസ്‌ചെയ്യുക. ചിത്രം ഡിടിഎച്ച്. സേവനദാതാക്കള്‍ക്ക് അദ്ദേഹം വിറ്റിട്ടില്ല. മാത്രമല്ല, തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമ്പോള്‍ ഇതില്‍നിന്ന് കിട്ടുന്ന പണം വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും വീതിച്ചുനല്‍കുമെന്നും കമലഹാസന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഡിടിഎച്ചില്‍ ഒരു ചിത്രം എത്രതവണ പ്രദര്‍ശിപ്പിച്ചാലും തിയേറ്ററില്‍പ്പോയി കാണുന്നവര്‍ അതുതന്നെയേ ചെയ്യൂ എന്ന മനഃശാസ്ത്രം കൂടിയുണ്ടെന്ന് ഭാരതിരാജ പറഞ്ഞിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊരുക്കുന്ന വിശ്വരൂപംജനവരി 10ന് രാത്രി 9.30നാണ് ഡിടിഎച്ച്. സൗകര്യമുള്ള ടെലിവിഷനുകളില് കമല്‍ ഹാസന്റെ പുതിയ ചിത്രം റിലീസാവുക.

കമലാഹാസന്റെ വിശ്വരൂപം എന്ന ചിത് ഓറോ ത്രീഡി എന്ന വാക്ക് ഇന്ത്യന്‍ സിനിമ കേള്‍ക്കുന്നത്. ലോകത്ത് തന്നെ ഈ അത്യധുനികമായ ശബ്ദസംവിധാനം ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ ചിത്രമാണ് വിശ്വരൂപം.

ഹോളിവുഡിലെ പ്രമുഖരായ പോസ്റ്റ് പ്രോഡക്ഷന്‍ സ്റ്റുഡിയോയായ ഗാലക്‌സി സ്റ്റുഡിയോയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു ചലച്ചിത്രം കാണുമ്പോള്‍ അതിലെ ദൃശ്യങ്ങള്‍ ശരിക്കും അന്തരീക്ഷത്തില്‍ എവിടെയെല്ലാമാണോ കാണിച്ചിരിക്കുന്നത് അതെ അന്തരീക്ഷത്തില്‍ നിന്നാവും ശബ്ദാ‍നുഭവം ലഭിക്കുക.

വെബ്ദുനിയ വായിക്കുക