ഹൈഎന്‍ഡ് കളക്ഷന്‍: ബിബി 10ല്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്‍ബെറി ഇസഡ് 10

ബുധന്‍, 31 ജൂലൈ 2013 (17:20 IST)
PRO
പരമ്പരാഗത രൂപഘടന വിട്ട് കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) അവതരിപ്പിച്ച സീരീസാണ് ബ്ലാക്ബെറി 10 ഫോണുകള്‍. ഇതില്‍ ഏറ്റവും വ്യത്യസ്തമായി പുറത്തിറങ്ങിയ ഫോണാണ് ഇസഡ് 10.

ക്യുവെര്‍ട്ടി കീബോര്‍ഡ് ഒഴിവാക്കി ഫുള്‍ സ്ക്രീന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ഇസഡ് 10 ന്റെ ഏറ്റവും പ്രത്യേകത. റിം ഓപ്പറേറ്റിംഗ് സംവിധാനത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ബ്ലാക്ബെറി 10 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

4.2 ഇഞ്ച് WXGA സ്ക്രീനുള്ള ബ്ലാക്ബെറി ഇസഡ് 10നു ഡ്യുവല്‍ കോര്‍ പ്രോസസറാണുള്ളത്. ജിപി‌ആര്‍‌എസ്, ഏഡ്ജ്, ത്രീജി, ഓഫീസ് ഡോക്യുമെന്റ് എഡിറ്റര്‍, ബ്ലാക്‍ബെറി ഹബ്, ഫേസ് ഡിറ്റക്ഷനും എല്‍‌ഇഡി ഫ്ലാഷുമുള്ള എട്ട് മെഗാപിക്സല്‍ ഓട്ടോഫോക്കസ് ക്യാമറയും ഫോണിലുണ്ട്.


കൂടാതെ 2 എംബി ഫ്രണ്ട് ക്യാ‍മറ, 16 ജിബി ഇന്‍ ബില്‍റ്റ് മെമ്മറി, 64 ജിബിമൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ബില്‍റ്റ് ഇന്‍ ഡ്രോപ് ബോക്സ്,വൈഫൈ, ബ്ലൂടൂത്ത് 4, എന്‍‌എഫ്സി, മൈക്രോ യുഎസ്ബി, എ-ജിപി‌എസുള്ള ജിപി‌എസ് റിസീവര്‍, 3.5 എം‌എം ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകളുള്ള ബ്ലാക്ക്ബെറി ഇസഡ് 10ന്റെ വിപണിവില 42500ഓളം രൂപയാണ്.

വെബ്ദുനിയ വായിക്കുക