സ്വര്‍ണ ഇറക്കുമതി നിയന്ത്രണത്തില്‍ അയവ്

ബുധന്‍, 12 മാര്‍ച്ച് 2014 (12:37 IST)
PRO
സ്വര്‍ണം ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച്‌ ധനമന്ത്രാലയവും വാണിജ്യ മന്ത്രാലയവും ചര്‍ച്ചയിലാണ്‌. സ്വര്‍ണം ഇറക്കുമതി കാര്യമായി കുറയുകയും കള്ളക്കടത്ത്‌ വര്‍ധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണിത്‌.

2013ല്‍ വിവിധ വിമാനത്താവളങ്ങളില്‍ പിടിച്ചെടുത്ത കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂല്യം 272 കോടി രൂപയാണ്‌. സ്വര്‍ണം ഇറക്കുമതിക്ക്‌ ഇപ്പോള്‍ 10ശതമാനമാണ്‌ കസ്റ്റംസ്‌ തീരുവ. ഇതു വെട്ടിക്കാനായാണ്‌ വന്‍ തോതില്‍ സ്വര്‍ണം കള്ളക്കടത്ത്‌.

വെബ്ദുനിയ വായിക്കുക