സ്വര്‍ണവില വ്യാഴാഴ്ച വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 22,960 രൂപയും ഗ്രാമിന് 2,870 രൂപയുമാണ് നിലവിലെ വില. ബുധനാഴ്ച ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണതയുണ്ട്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.