സ്വര്‍ണക്കടകള്‍ രണ്ട് ദിവസം അടച്ചിടും

ഞായര്‍, 18 മാര്‍ച്ച് 2012 (12:44 IST)
PRO
PRO
സംസ്ഥാനത്തെ സ്വര്‍ണക്കടകള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും അടച്ചിടുന്നു. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണിത്.

സ്വര്‍ണാഭരണവ്യാപാരത്തിന് എക്സൈസ് തീരുവ ചുമത്തുന്ന പൊതു ബജറ്റ് നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് സ്വര്‍ണക്കടകള്‍ അടച്ചിടുന്നത്. മുമ്പ് ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് മാത്രമേ തീരുവ ബാധകമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ബജറ്റ് നിര്‍ദേശമനുസരിച്ച് മുഴുവന്‍ വിറ്റുവരവിന്റെ 30 ശതമാനത്തിന് തീരുവ നല്‍കണം.

എക്സൈസ് തീരുവയും ഉയര്‍ത്തുന്നത് കള്ളക്കടത്ത് വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക