സ്വര്‍ണം പവന് 240 രൂപ കുറഞ്ഞു

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (11:21 IST)
PRO
PRO
സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 22,080 രൂപയിലെത്തി. അതോടെ സ്വര്‍ണം ഗ്രാമിന് 30 രൂപ താഴ്ന്ന് 2,760 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില നിശ്ചലമായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഒരു ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 1323.90 ഡോളറായി. അതെസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 82.49 പോയിന്റ് താഴ്ന്ന് 19811.36ലും ദേശീയ സൂചിക നിഫ്റ്റി 12.65 പോയിന്റ് നഷ്ടത്തില്‍ 5869.60ലുമെത്തി നില്‍ക്കുകയാണ്.

ബാങ്കിങ്, ലോഹം, ഊര്‍ജം എന്നീ മേഖലകള്‍ നഷ്ടത്തിലും എണ്ണ-വാതകം, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്.

വെബ്ദുനിയ വായിക്കുക