സ്വപ്നം കാണുക, തുറന്ന കണ്ണുകളോടെ !

വ്യാഴം, 2 ഏപ്രില്‍ 2015 (11:01 IST)
സ്വപ്നം കാണുക. ആ സ്വപ്നം എത്ര ഉയരത്തിലായാലും അത് യാഥാര്‍ത്ഥ്യമാക്കുക. അതിലേക്ക് ചെന്നെത്താനുള്ള വഴികള്‍ ഇടുങ്ങിയതാവാം. മുള്ളുകളും കല്ലുകളും നിറഞ്ഞതാവാം. എങ്കിലും പ്രയത്നം തുടരുക. വിശ്മമില്ലാത്ത പ്രയത്നമാണ്, ഉറക്കമല്ല, വിജയത്തിലേക്കുള്ള വഴി. കണ്ണുകള്‍ തുറന്നുപിടിച്ച് വലിയ സ്വപ്നങ്ങള്‍ കാണുക!
 
പറയുന്നത് റോണി സ്ക്രൂവാല. യു ടി വിയുടെ സ്ഥാപകന്‍. ബിസിനസ് ലോകത്തെ വമ്പന്‍. തന്‍റെ കഴിഞ്ഞ 20 വര്‍ഷത്തെ പ്രയത്നങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും റോണി സംസാരിക്കുകയാണ് ‘ഡ്രീം വിത്ത് യുവര്‍ ഐസ് ഓപ്പണ്‍’ എന്ന തന്‍റെ ആദ്യ പുസ്തകത്തിലൂടെ.
 
‘ഡ്രീം വിത്ത് യുവര്‍ ഐസ് ഓപ്പണ്‍’ ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുകയാണ്. വിജയത്തിന്‍റെ വഴികള്‍ തന്നിലേക്കെത്തിപ്പെടാതെ മാറിപ്പോകുന്നു എന്ന് ചിന്തിച്ചിരിക്കുന്ന ഒരാള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ പുസ്തകമാണിത്. കാരണം, ഒരു ബിസിനസ്‌മാന്‍റെ ജീവിതപോരാട്ടങ്ങളുടെയും അവയുടെ അവസാനം ലഭിച്ച മധുരിക്കുന്ന വിജയത്തിന്‍റെ കഥയാണ് ഈ പുസ്തകം പറയുന്നത്.

വെബ്ദുനിയ വായിക്കുക