സ്മാര്‍ട്‌ വാച്ചില്‍ ഒരു വിപ്ലവം നടക്കുന്നു; ഹുവായ് ഞെട്ടിച്ചു

തിങ്കള്‍, 24 ഫെബ്രുവരി 2014 (10:18 IST)
PRO
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്' ( MWC 2014 ) വേദിയിലാണ് വിയറബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഒരു വിപ്ലവം തന്നെ നടക്കുകയാണ്.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌വാച്ചായ 'ഗാലക്‌സി ഗിയറുമായി സാംസങ് ആറുമാസം മുന്‍പാണ് എത്തിയതെങ്കിലും എം വി സിയില്‍ 'ഗിയര്‍ 2' , 'ഗിയര്‍ 2 നിയോ' എന്നീ വാച്ചുകളാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡല്ല ടിസനാ‍ണ് ഈ വാച്ചിന്റെ ഒഎസ് എന്നതാണ് പ്രത്യേകത.

1.63 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ ,1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗിയര്‍ 2 വില്‍ 512 റാമും ഉണ്ട്, 4ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഇതിനുണ്ട്. സ്മാര്‍ട് വാച്ചിന്റെ പുതിയ പ്രഖ്യാപനത്തില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഞെട്ടിച്ചത് ഹുവായ് ടോല്‍ക്ബാന്‍ഡാണ്.

സ്മാര്‍ട്ഫോണില്‍ വരുന്ന സന്ദേശങ്ങളെക്കുറിച്ചും കോളുകളെക്കുറിച്ചും വിവരം നല്‍കുകയാണ് മറ്റ് സ്മാര്‍ട് വാച്ചുകള്‍ ചെയ്തതെങ്കില്‍ വാച്ചില്‍നിന്നും പുറത്തെടുത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റായി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന.


വെബ്ദുനിയ വായിക്കുക