സൌദി അറേബ്യയില്‍ നിര്‍മ്മിച്ച ആദ്യ കാര്‍ നിരത്തിലേക്ക്. ‘ഗസല്‍’ എന്ന കാര്‍ പൂര്‍ണ്ണമായും സൌദി അറേബ്യയില്‍ നിര്‍മ്മിച്ചതാണ്. കിംഗ് സൌദ് സര്‍വകലാശാലയിലെ അഞ്ചിനീയര്‍മാരാണ് സൌദിയുടെ സ്വന്തം കാര്‍ വികസിപ്പിച്ചെടുത്തത്. ഗള്‍ഫ് കാലാവസ്ഥയ്ക്ക് അനുയോജിച്ച കാറാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മരുഭൂമിയിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സാധിക്കുന്ന, വേതത്തില്‍ ഓടാന്‍ കഴിയുന്ന ഒരു മൃഗത്തിന്റെ പേരാണ് ഗസല്‍. വേഗതയിലും സൌകര്യത്തിലും ഏറെ മികവു പുലര്‍ത്തുന്ന ഗസല്‍ കാര്‍ മികച്ചതാണെന്ന് സൌദി രാജാവ് അബ്ദുള്ള അറിയിച്ചു.
മിനിസ്ട്രി ഓഫ് ഹയര്‍ എഡ്യൂക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൌദ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം എഞ്ചിനീയര്‍മാരാണ് പഠനത്തിന്റെ ഭാഗമായി കാര്‍ നിര്‍മ്മിച്ചെടുത്തത്. സൌദിയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും കാലാവസ്ഥാ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.