സൂപ്പര്‍മാര്‍ക്കെറ്റില്‍ നിന്നു വാങ്ങിയ ബര്‍ഗറില്‍ കുതിരയിറച്ചി
ബുധന്‍, 16 ജനുവരി 2013 (17:12 IST)
PRO
നഗരത്തിലെ ചില വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റ മാട്ടിറച്ചി ഉല്‍പന്നങ്ങളായ ബര്‍ഗറില്‍ കുതിരയിറച്ചിയും പന്നിയിറച്ചിയും കൂടിയ തോതില്‍ ഉള്ളതായി അയര്‍ലണ്ടിലെ ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി.
ഇതെത്തുടര്‍ന്ന് ആ ഉല്‍പന്നങ്ങളുടെ വില്‍പന നിറുത്തിയതായി സ്റ്റോറുകള്‍ അറിയിച്ചു. ബ്രിട്ടനിലും അയര്‍ലണ്ടിലും വില്‍പന നടത്തിയ മാട്ടിറച്ചി ഉല്‍പന്നങ്ങളില്‍ കുതിരയിറച്ചിയുടെയും പന്നിയിറച്ചിയുടെയും അംശങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
ചില ബര്‍ഗറുകളിലും 30 ശതമാനം കുതിരയിറച്ചിയും 85 ശതമാനം പന്നിയിറച്ചി മറ്റു ചില ബര്‍ഗറുകളിലും കണ്ടെത്തി. അയര്‍ലണ്ടിലെ സ്റ്റോറുകാര്‍ ഓക്ഹഴ്സ് ബീഫ് ബര്‍ഗര്‍ വില്‍പന നിറുത്തി. ഐസ്‌ലന്‍ഡിന്രെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗറിലാണ് കുതിരയിറച്ചി അംശങ്ങള്‍ കണ്ടത്.