സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എം‌ആര്‍‌എഫ് ടയറുകള്‍

ഞായര്‍, 13 ഏപ്രില്‍ 2014 (12:56 IST)
PRO
PRO
ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ സുഖോയ് യുദ്ധ വിമാനങ്ങള്‍ക്ക് കരുത്തുപകരാന്‍ എം‌ആര്‍‌എഫ് കമ്പനിയും. സുഖോയ് വിമാനങ്ങളിലുപയോഗിക്കുന്ന ടയറുകള്‍ പുറത്തിറക്കിയാണ് എം‌ആര്‍‌എഫ് ചരിത്രം കുറിച്ചത്.

എയ്‌റൊ മസില്‍ എന്ന് പേരിട്ട ടയറിന്റെ പുരത്തിറക്കല്‍ ചടങ്ങില്‍ എം‌ആര്‍‌എഫ് ചെയര്‍മാന്‍ കെ‌എം മാമ്മന്‍, മനേജിംഗ് ഡയറക്ടര്‍ അരുണ്‍ മാമ്മന്‍, ഹോള്‍ടൈം മാനേജര്‍ രാഹുല്‍ മാമ്മന്‍, എയര്‍ വൈസ് മാര്‍ഷല്‍ ജെകെ സിങ്, എയ്‌റോ ഡയറക്ടര്‍ ജനറല്‍ ഡോ.കെ തമിഴ് മണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2008ല്‍ ചേതക് ഹെലികോപ്റ്ററിനു വേണ്ടി ടയറുകള്‍ നിര്‍മിച്ചാണ് എം‌ആര്‍‌എഫ് വ്യോമയാന ടയര്‍ മേഖലയിലേക്ക് കടക്കുന്നത്. തുടര്‍ന്ന് യുദ്ധവിമാനങ്ങളുടെ ടയറുകളുടെ മേഖലയിലേക്ക് കടക്കുകയായിരുന്നു.

സുഖോയ് വിമാനാങ്ങളില്‍ തദ്ദേശീയമായ ടയറുകള്‍ ഉപയോഗിക്കാനുള്ള പദ്ദതി പ്രകാരമാണ് എം‌ആര്‍‌എഫ് ഈ മേഖലയിലേക്ക് തിരിയുന്നത്. ഇതിനാവശ്യമായ അനുമതി ബന്ധപ്പെട്ട പ്രതിരോധ കേന്ദ്രങ്ങളില്‍ നിന്ന് നേടിയെടുക്കന്‍ എം‌ആര്‍‌എഫിന് സാധിച്ചു. 420 കിലോമീറ്റര്‍ വേഗതയി സഞ്ചരിച്ച് 18 ടണ്ണില്‍ കൂടുതല്‍ ഭാരം വഹിച്ചും നടത്തിയ പരിശോധനകള്‍ വിജയകരമായിരുന്നു.

ആന്ദ്രാപ്രദേശിലെ മേഥക്കിലാണ് എയ്‌റൊ മസില്‍ ടയറിന്റെ വാണിജ്യാ‍ടിസ്ഥാനത്തിലുള്ള ഉത്പാദനം നടത്തുക. ഇതിനുശേഷം വ്യോമയാന ടയര്‍ നിര്‍മ്മാണ മേഖലയുടെ പ്രായോഗിക മേഖലയുടെ മേഖലയിലേക്ക് കടക്കാനാണ് എം‌ആര്‍‌എഫിന്റെ തീരുമാനം

വെബ്ദുനിയ വായിക്കുക