സീമാസിന്റെ ഷോറൂമുകളില്‍ റെയ്ഡ്; വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി
വെള്ളി, 13 ഡിസംബര്‍ 2013 (12:59 IST)
PRO
PRO
പ്രമുഖ വസ്ത്രവ്യാപാരികളായ സീമാസിന്റെ കടകളിലും ഉടമകളുടെ വീടുകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സീമാസിന്റെ സംസ്ഥാനത്തെ 17 ഷോറൂമുകളിലും റെയ്ഡ് നടന്നു. കൂടാതെ പെരുമ്പാവൂരിലെ കോര്‍പ്പറേറ്റ് ഓഫീസിലും ഉടമകളുടെ അഞ്ചു വീടുകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മിന്നല്‍ പരിശോധനയ്ക്കെത്തുകയായിരുന്നു.
നികുതി വെട്ടിച്ചുള്ള തുണിത്തരങ്ങള്‍ ഷോറൂമുകളില്‍ വില്പന നടത്തിയതായും ജീവനക്കാരുടെ പേരുകളില്‍ നൂറിലേറെ ബാങ്ക് അക്കൌണ്ടുകളിലായി പണം നിക്ഷേപിച്ചതായും പരിശോധനയില്‍ വ്യക്തമായി. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.