സിഎജിയുടെയും സിവിസിയുടെയും കാരണത്താല്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞത്

ശനി, 18 ജനുവരി 2014 (10:17 IST)
PTI
സിഎജിയുടെയും സിവിസിയുടെയും എതിരഭിപ്രായത്തെ ഭയന്ന് അടിസ്ഥാന സൗകര്യപദ്ധതികള്‍ക്ക് അനുമതിനല്‍കാന്‍ മടിച്ചതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമായതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.

എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞുവെങ്കിലും പത്തുവര്‍ഷത്തെ യുപിഎയുടെ ഭരണകാലം ഇന്ത്യ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച (7.9 ശതമാനം) കണ്ട കാലമായിരുന്നു. പക്ഷേ, അത്രയും വളര്‍ച്ച നേടിയിട്ടും അതിന്റെ ബഹുമതി തന്റെ സര്‍ക്കാറിന് ലഭിച്ചില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2ജി സ്‌പെക്ട്രം കല്‍ക്കരിപ്പാടങ്ങളും വിറ്റത് മുന്‍ സര്‍ക്കാറുകള്‍ പിന്തുടര്‍ന്ന നയമനുസരിച്ചാണ്. എന്നാല്‍, പരാതികളുണ്ടായതിനെ തുടര്‍ന്ന് അഴിമതിയൊഴിവാക്കുന്നതിന് ലേലം ചെയ്യാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക