സഹാറ ഗ്രൂപ്പ് 32,400 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു

തിങ്കള്‍, 3 ഫെബ്രുവരി 2014 (15:36 IST)
PRO
സഹാറ ഗ്രൂപ്പ് 32,400 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു. പുതിയ നിക്ഷേപം വഴി 56000 പേര്‍ക്കാണ് ജോലി ലഭിക്കാന്‍ പോകുന്നത്. ഈ വ‌ര്‍ഷംതന്നെ ഇത്രയും രൂപ നിക്ഷേപിക്കുമെന്നാണ് സൂചന.

നേരത്തെ 22,000 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന സെബിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സഹാറ ഇത്രയും പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഈ വ‌ര്‍ഷംതന്നെ ഇത്രയും രൂപ നിക്ഷേപിക്കുമെന്നാണ് സൂചന. ഈ വര്‍ഷംതന്നെ നികത്തുന്നതിനായുള്ള മുതിര്‍ന്ന പോസ്റ്റുകളിലേക്ക് ഇന്ത്യയില്‍നിന്നും ഇന്ത്യയ്ക്ക് വെളിയില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് കമ്പനി പരസ്യം ചെയ്തിട്ടുണ്ട്.

അടുത്ത നാല് വര്‍ഷത്തേക്ക് നാല് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സഹാറ ഗ്രൂപ്പ് വ്യക്തമാക്കി. ക്ഷീരോത്പാദനം, റിയല്‍ എസ്റ്റേറ്റ്, ഭക്ഷ്യോത്പാദന ഫാക്ടറികള്‍, കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന വീടുകള്‍, വിദ്യാഭ്യാസം തുടങ്ങി സഹാറ ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളിലേക്കാണ് തൊഴിലവസരങ്ങളുള്ളത്. .

വെബ്ദുനിയ വായിക്കുക