സലാലയില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തുന്നു

ഞായര്‍, 15 ഡിസം‌ബര്‍ 2013 (14:57 IST)
PRO
സലാലയില്‍നിന്ന് കേരളത്തിലേക്കുള്ള രണ്ട് സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തുന്നു. 2014 ജനവരി 15 മുതലാണ് സര്‍വീസുകള്‍ റദ്ദാക്കുക.

തിരുവനന്തപുരത്തേക്ക് നേരിട്ടും (ഐ.എക്‌സ് 541) കൊച്ചി വഴി തിരുവനന്തപുരത്തേക്കുമുള്ള (ഐ.എക്‌സ് 544) സര്‍വീസുകളാണ് നിര്‍ത്തുന്നത്. തിരുവനന്തപുരത്തുനിന്ന് സലാലയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കും.

കോഴിക്കോട് സര്‍വീസ് മാത്രമാണ് ഇനി സലാലയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് നടത്തുക.

വെബ്ദുനിയ വായിക്കുക