സപ്തംബര്‍ ഒന്നിന് അന്തിമ വാദം കേള്‍ക്കാന്‍ ഹര്‍ജി

ബുധന്‍, 29 ജൂലൈ 2009 (16:28 IST)
PRO
PRO
വാതക തര്‍ക്കത്തില്‍ സപ്തംബര്‍ ഒന്നിന് അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് കോര്‍പറേഷന്‍ നാളെ സുപ്രീം കോടതിയെ സമീപിക്കും. ആര്‍ഐഎല്ലുമായുള്ള വാതക കരാര്‍ സംബന്ധിച്ച് നിയമ യുദ്ധം നടന്നുകൊണ്ടിരിക്കെ ആര്‍എന്‍ആര്‍എല്‍ ചെയര്‍മാന്‍ അനില്‍ അംബാനി ആണ് ഇക്കാര്യം പ്രസ്താവിച്ചത്.

ഇരു കമ്പനികളും നല്‍കിയിട്ടുള്ള ഹര്‍ജികളിന്‍മേല്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നേരത്തെ സപ്തംബര്‍ ഒന്നിലേക്ക് മാറ്റിവച്ചിരുന്നു. കരാര്‍ സംബന്ധിച്ച് ബോംബൈ ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

വാതക കരാറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ സഹായിക്കുന്ന സമീപനമാണ് പെട്രോളിയം മന്ത്രാലയം കൈക്കൊള്ളുന്നതെന്ന് കഴിഞ്ഞ ദിവസം അനില്‍ അംബാനി ആരോപിച്ചിരുന്നു. മന്ത്രാലയത്തിന്‍റെ നിലപാട് ആര്‍ഐഎല്ലിന് അമിത ലാഭം ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അനില്‍ പറഞ്ഞു.

2.34 ഡോളര്‍ നിരക്കില്‍ വാതകം ലഭ്യമാക്കുന്ന തരത്തില്‍ കരാറിലേര്‍പ്പെടനാണ് ആര്‍ഐഎല്ലിനും ആര്‍എന്‍ആര്‍എല്ലിനും ബോംബൈ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

വെബ്ദുനിയ വായിക്കുക