സത്യം കമ്പ്യൂട്ടേഴ്സ്: 28.58 % ലാഭവര്‍ദ്ധന

തിങ്കള്‍, 21 ജനുവരി 2008 (11:41 IST)
രാജ്യത്തെ വിവരസാങ്കേതികവിദ്യാ സേവന രംഗത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ സത്യം കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 28.58 ശതമാനം അറ്റാദായ വര്‍ദ്ധന കൈവരിച്ചു.

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 433.63 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാ‍ലയളവില്‍ കമ്പനിയുടെ അറ്റാദായം 337.23 കോടി രൂപയായിരുന്നു.

2007-08 കാലയളവിലെ ഒക്‍ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 35.68 ശതമാനമായി വര്‍ദ്ധിച്ചു. 2006-07 ലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,671.29 കോടി രൂപയായിരുന്നത് 2007-08 ലെ മൂന്നാം പാദത്തില്‍ 2,266.05 കോടി രൂപയായി ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക