ഷോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 3 എക്‌സ് വിപണിയില്‍

വ്യാഴം, 16 ജൂണ്‍ 2016 (18:45 IST)
റെഡ്മി 3 എസിന് ശേഷം റെഡ്മിയുടെ 3 എക്‌സ് ചൈനയില്‍ പുറത്തിറക്കി. രണ്ട് മോഡലുകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 139.3×69.6×8.5mm വലുപ്പവും 146ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
 
ബാക് പാനലില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചാണ് പുതിയ ഈ ഫോണ്‍ എത്തുന്നത്.  5 ഇഞ്ച് എച്ച്ഡി ഐ പി എസ് ഡിസ്‌പ്ലേയും 720*1280 പിക്‌സല്‍ റെസല്യൂഷനുമാണ് ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുള്ളത്.
 
പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 2ജി ബി റാമും 16  ജി ബി സ്റ്റോറേജ് മോഡലിന് 7000 രൂപയും 3ജിബി റാം 32 ജിബി സ്‌റ്റോറേജ് മോഡലിന് 9000 രൂപയുമാണ് വില. സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക