ടിയാഗോ പാസഞ്ചർ കാറിലൂടെ വിപണി കൈയ്യടക്കാനാണ് ടാറ്റയുടെ ശ്രമം. മികച്ച സ്റ്റൈലും, കുറഞ്ഞ വിലയിലുമാണ് ടിയാഗോയുടെ വരവ്. അന്തരീക്ഷ മലീനികരണം അധികം ഉണ്ടാകുന്നില്ല എന്നതാണ് ടിയാഗോയുടെ മറ്റൊരു സവിശേഷത. 1.07 ലീറ്റര്‍, ത്രീ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 27.28 കിലോമീറ്റർ ഇന്ധനക്ഷമതയേകുന്നു.
കുറഞ്ഞ ഇന്ധനക്ഷമത ആഗ്രഹിക്കുന്നവർക്ക് ടിയാഗോ ഒരു മികച്ച ഓപ്ഷനായിരിക്കും.
ഡിസൈന്‍, സ്റ്റൈലിങ് എന്നിവയിൽ ടിയാഗോ മികച്ചതാണ്. തികച്ചും നൂതനമെന്നു പറയാവുന്ന രൂപാകൃതിയിലാണു ടിയാഗോ ടാറ്റ പുറത്തിറക്കിയത്. ഗുണമേന്മയുള്ള മെറ്റീരിയലിൽ നിർമിതമാണ് ടിയാഗോയുടെ അകത്തളം. സൗകര്യങ്ങളാകട്ടെ ആഡംബരക്കാറിനു സമാനരീതിയിൽ മികച്ച ഫിനിഷോടെ പൂർത്തിയാക്കിയിരിക്കുന്നു ടാറ്റ. ഡാഷിൽ നൽകിയിരിക്കുന്ന ടെക്സ്ചർ ഫിനിഷ്, ഗുണമേന്മയേറിയ സീറ്റ് ഫേബ്രിക്സ് തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. സ്റ്റോറേജ് ഓപ്ഷനുകളും മോശമല്ല. മികച്ച യാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് മുന്നിലും പിന്നിലും.