വിപണിമാന്ദ്യം ആഭരണ കയറ്റുമതിയെ ബാധിക്കും

ശനി, 27 ഫെബ്രുവരി 2010 (18:47 IST)
PRO
അമേരിക്കയിലെയും യൂറോപ്പിലെയും ആഭരണ വിപണികളില്‍ അനുഭവപ്പെടുന്ന മന്ദ്യം ഇന്ത്യയില്‍ നിന്നുള്ള രത്ന സ്വര്‍ണ്ണ ആഭരണ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. എക്സ്പോര്‍ട്ട് ഇം‌പോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം.

എന്നാല്‍ ഈ സ്ഥിതി നീണ്ടു നില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീമാറ്റവും ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കുള്ള പരിഷ്കരണവും ഈ സ്ഥിതിക്ക് വ്യത്യാസമുണ്ടാക്കുമെന്നും ആഭരണ കയറ്റുമതിക്ക് വീണ്ടും ഉണര്‍വ്വേകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബ്രാന്‍ഡഡ് ജ്വല്ലറി ഉല്‍പന്നങ്ങളുടെ വില്‍‌പനയില്‍ വന്‍ കുതിപ്പായിരിക്കും മാറുന്ന സാഹചര്യത്തില്‍ ഉണ്ടാകുക. ജ്വല്ലറി കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ശോഭനമായ ഭാവിയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ജ്വല്ലറി കയറ്റുമതിയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഇനിയും പിടിമുറുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നുണ്ട്. സാങ്കേതിക പരമായ സാധ്യതകളും ഇതിനായി കൂടുതല്‍ വിനിയോഗിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക