ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച രാവിലെ ഗണ്യമായ കുറവുണ്ടായി. തിങ്കളാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്കില്‍ 16 പൈസയുടെ കുറവാണുണ്ടായത്.
വിദേശനാണ്യ വിപണി ആരംഭിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 40.68/69 എന്ന നിലയിലായിരുന്നു. ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്നാണ് രൂപയുടെ വിനിമയ നിരക്ക് ഗണ്യമായ തോതില്‍ താഴേക്ക് പോയത്.
വെള്ളിയാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 40.52/53 എന്ന നിലയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് ഇത് 40.55/57 എന്ന നിലയിലേക്ക് താണിരുന്നു. പിന്നീട് അല്‍പ്പ നേരത്തിനു ശേഷമാണ് വിനിമയ നിരക്ക് വീണ്ടും 40.68/69 എന്ന നിലയിലേക്ക് കുറഞ്ഞത്.
എണ്ണ കമ്പനികള്‍ക്ക് വേണ്ടി വിവിധ വാണിജ്യബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയുടെ വിനിമയ നിരക്ക് താഴാന്‍ മറ്റൊരു കാരണമായി.
തിങ്കളാഴ്ചത്തെ ഓഹരിവിപണിയിലെ തിരിച്ചടിയില്‍ ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ക്കും വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്.