വിദേശ നിക്ഷേപത്തില്‍ വര്‍ധന

ചൊവ്വ, 17 മാര്‍ച്ച് 2009 (10:30 IST)
രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ ജനുവരിയില്‍ വന്‍ വര്‍ദ്ധന. 270 കോടി ഡോളര്‍ ആണ് ജനുവരിയില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം. കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ അപേക്ഷിച്ച് 58.8 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് എഫ്ഡിഐയില്‍ ഉണ്ടായിരിക്കുന്നത്.

നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പത്ത് മാസത്തില്‍ 2,380 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. 2008-09 വര്‍ഷം 2,500 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈ വരുമാനം നേടാനാകുമെന്ന് തന്നെയാണ് ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ ലക് ഷ്യമിട്ടിരുന്ന 3,500 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപം ആഗോള മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് 2,500 ഡോളറായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് വിദേശ നിക്ഷേപം ഗണ്യമായി ഇടിഞ്ഞത്. ജനുവരിയില്‍ സ്ഥിതി മെച്ചപ്പെട്ടത് ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസ്യതെയാണ് കാണിക്കുന്നതെന്ന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി അജയ് ശങ്കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക