രാജ്യത്തില്‍ നിന്നുള്ള വാഹനകയറ്റുമതിയില്‍ വര്‍ധന. 2010-2011 കാലയളവില്‍ 29.64 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.
സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ച്വേഴ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവസാന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്ന് 23,39,333 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തില്‍ ഇതേകാലയളവില്‍ ഇത് 18,04,426 യൂണിറ്റായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം വാണിജ്യവാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും കയറ്റുമതിയില്‍ വന്‍ വര്‍ധനയാണുണ്ടായതെന്ന് സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ച്വേഴ്സ് അധികൃതര്‍ പറയുന്നു. എന്നാല്‍ യാത്രാ വാഹനങ്ങളുടെ വിഭാഗത്തില്‍ കയറ്റുമതിയില്‍ കുറവുണ്ടെന്നും അധികൃതര്‍ പറഞ്ഞു.